thumb
  • KARUNA DAS | 08-Feb, 2024

തൊഴിലാളി ധര്‍ണ്ണയും, പ്രകടനങ്ങളും : ജോലിസ്ഥലത്തുനിന്ന് അര കിലോമീറ്റര്‍ അകലം പാലിക്കണം

സമരം ചെയ്യാനും തൊഴിലാളികള്‍ക്ക് അവകാശമുണ്ട് . എന്നാല്‍ അവയെല്ലാം സമാധാനപരമായി നടത്തുന്നതിന് മാത്രമേ നിയമപരമായ അനുവാദമുള്ളൂ.
ധര്‍ണ്ണ, ഘെരാവോ, മുദ്രാവാക്യം വിളി, ജീവനക്കാരെ ഭീഷണിപ്പെടുത്തല്‍, ജോലിക്കു വരുന്നവരേയും മറ്റുള്ളവരേയും ബലമായി തടയുക എന്നി ങ്ങനെയുള്ള പ്രവര്‍ത്തികള്‍ നിയമവിരുദ്ധമാണ്.

അക്രമാസക്തമായും കമ്പനിയുടെ/ സ്ഥാപനത്തിന്റെ പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടുത്തുന്ന രീതിയിലും സമരം ചെയ്യാന്‍ തൊഴിലാളികള്‍ക്ക് അവകാശമല്ല. അത്തരം സമരങ്ങള്‍ നിയമവിരുദ്ധമാണെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. അക്രമാസക്തമായ യാതൊരു സമരരീതിയും അനുവദിക്കാന്‍ കഴിയില്ല എന്ന് ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്. ധര്‍ണ്ണ, മുദ്രാവാക്യം വിളി, പ്രകടനം, പ്രകോപനപരമായ പ്രസംഗങ്ങള്‍ തുടങ്ങിയ സമര മാര്‍ഗ്ഗങ്ങള്‍ ജോലിസ്ഥലത്തുനിന്ന് അര കിലോമീറ്റര്‍ അകലെവച്ചു മാത്രമേ നടത്താവൂ എന്നും ഹൈക്കോടതി ആജ്ഞാപിച്ചിട്ടുണ്ട്.