thumb
  • ELENTRA DAVIS | 07-Mar, 2024

ആദ്യമായി ജോലിക്കു കേറിയാല്‍ 15,000 രൂപ കേന്ദ്ര ഗവണ്‍മെന്റ് നല്‍കും

സംഘടിത മേഖലയില്‍ പുതുതായി ജോലിയില്‍ പ്രവേശിക്കുന്നവര്‍ക്ക് ഒരു മാസത്തെ ശമ്പളം, (പരമാവധി 15,000 രൂപ) സബ്സിഡിയായി നേരിട്ട് അക്കൗണ്ടില്‍ നല്‍കും . കേന്ദ്ര ബജറ്റില്‍ പ്രഖ്യാപിച്ച ആകര്‍ഷക പദ്ധതികളില്‍ ഒന്നാണിത്. ഇപിഎഫ്ഒയില്‍ രജിസ്റ്റര്‍ ചെയ്ത, ഒരു ലക്ഷം രൂപവരെ ശമ്പളമുള്ളവര്‍ക്ക് മൂന്നു തവണകളായാണ് ഈ തുക നല്‍കുക. പദ്ധതിയില്‍ രണ്ടാം ഗഡു സബ്സിഡി ലഭിക്കണമെങ്കില്‍ ഓണ്‍ലൈനായി നിര്‍ബന്ധിത സാമ്പത്തിക സാക്ഷരതാ കോഴ്സിന്റെ ഭാഗമാകണം എന്നതാണ് നിബന്ധന. ഇതുവഴി പുതുതായി ജോലി നേടുന്ന യുവാക്കള്‍ക്ക് നല്ല രീതിയില്‍ പണം കൈകാര്യം ചെയ്യാനും ഭാവി ഭദ്രമാക്കാനും കഴിയുമെന്നുകൂടി പ്രതീക്ഷിക്കാം. 12 മാസത്തിനുള്ളില്‍ ജോലി നഷ്ടപ്പെട്ടാല്‍ തുക തൊഴിലുടമയില്‍നിന്നും തിരിച്ചുപിടിക്കും. 23,000 കോടി രൂപയാണ് രണ്ടു വര്‍ഷ പദ്ധതിക്കായി കേന്ദ്രം ചെലവഴിക്കുന്നത്.