ലോകത്തിലെ ഏറ്റവും മികച്ച വിമാനത്താവളങ്ങളുടെ പട്ടികയില്‍ സിംഗപ്പൂര്‍ ഷാംഗി രാജ്യാന്തര വിമാനത്താവളം വീണ്ടും ഒന്നാം സ്ഥാനത്ത് എത്തിയിരിക്കുകയാണ്. ട്രാക്സ് വേള്‍ഡ് എയര്‍പോര്‍ട്ട് അവാര്‍ഡ് പട്ടികയില്‍ കഴിഞ്ഞ ഇരുപതുവര്‍ഷങ്ങള്‍ക്കിടയില്‍, ഇത് പത്താം തവണയാണ് ഷാംഗി മുന്നിലെത്തുന്നത്. ലോകത്തെ പരിസ്ഥിതി സൗഹൃദ വിമാനത്താവളങ്ങളുടെ പട്ടികയിലും ഒന്നാമത് തന്നെയാണ് ഷാംഗി. ലോകത്തിലെ ഏറ്റവും വലിയ ഇന്‍ഡോര്‍ വെള്ളചാട്ടവും വനവും 951 മില്യന്‍ ഡോളര്‍ ചെലവില്‍ ഒരുക്കിയിരുന്നത് ഷാംഗി എയര്‍പോര്‍ട്ടിന്റെ പ്രത്യേകതയാണ്.
പ്രകൃതി സൗഹൃദമായ വാസ്തുവിദ്യാ സവിശേഷത മാത്രമല്ല ഒരു സ്മാര്‍ട്ട് ലൈറ്റിംഗ് സംവിധാനവും ഈ എയര്‍പോര്‍ട്ടില്‍ ഉണ്ട്. കെട്ടിടത്തിലേക്ക് പ്രവേശിക്കുന്ന പകല്‍ വെളിച്ചത്തിന്റെ അളവ് കൃത്യമായ എയര്‍പോര്‍ട്ടിനുള്ളില്‍ എത്തുന്ന രീതിയില്‍ ക്രമീകരിക്കുകയും, നിയന്ത്രിക്കുകയും ചെയ്യുന്ന ഒരു യാന്ത്രിക സംവിധാനവും ഇവിടെയുണ്ട്. വൈദ്യുതി ലാഭിക്കാന്‍ ഒതുക്കുന്ന മികച്ച ആധുനിക നിര്‍മ്മിതിയാണിത്. മാലിന്യ സംസ്‌കരണം നിര്‍മാര്‍ജനം തുടങ്ങിയ എല്ലാത്തരം പരിസ്ഥിതി സൗഹൃദ നിലപാടുകളിലും ഈ വിമാനത്താവളം ഖ്യാതി നേടിയിട്ടുണ്ട്
Tags: