thumb
  • CLINT JOSE | 11-Aug, 2024

ജയിൽവാസം കഴിഞ്ഞ് അഞ്ചുദിവസത്തിനുള്ളിൽ എങ്ങനെയാണ് സ്നേഹലത മരണപ്പെട്ടത് ?

'സംസ്കാര' എന്ന വിഖ്യാത സിനിമയിലൂടെ ദേശീയ പുരസ്കാരം നേടിയ ചലച്ചിത്രതാരം. മദ്രാസ് പ്ലെയേഴ്‌സ് എന്ന നാടകസംഘത്തിലൂടെ ഇബ്സന്റെ 'പീർ ഗിന്തി'നും വില്യം ഷേക്സ്പിയ റിൻ്റെ 'ട്വൽത്ത് നൈറ്റി'നും ടെന്നസി വില്യംസിന്റെ 'നൈറ്റ് ഓഫ് ഇഗ്വാന' യ്ക്കുമെല്ലാം ഇന്ത്യൻ രൂപം നൽകിയ അസാധാരണ കഴിവുള്ള കലാകാരി. സമാന്തര സിനിമാലോകത്തിന് വലിയ സംഭാവനകൾ നൽകിയിട്ടുള്ള പട്ടാഭിരാമ റെഡ്ഡിയുടെ പ്രതിഭാധനയായ ഭാര്യ ഭാര്യ.

അടിയന്തരാവസ്ഥയുടെ തട്ടിയെടുത്ത ന്തിയെടുത്ത ജീവിതമാണ് സ്നേഹലതാ റെഡ്ഡിയുടേത്. അടിയന്തരാവസ്ഥക്കാലത്ത് അറസ്‌റ്റിലായ ജോർജ് ഫെർണാണ്ടസുമായുള്ള ബന്ധമായിരുന്നു സ്നേഹലതയെ ജയിലിലാക്കിയത്. ബോംബ് സ്ഫോടനക്കേസിൽ പ്രതിയായ ഫെർണാണ്ടസിനെ ഒളിക്കാൻ സഹായിച്ചു എന്നതായിരുന്നു കുറ്റം. അന്ന് മറ്റൊരു സെല്ലിൽ ജയിലിൽ ആയിരുന്ന മധു എല്ലാ രാത്രികളിലലിലും സ്നേഹലതാ റെഡ്ഡിയുടെ നിലവിളി കേൾക്കാമായിരുന്നു എന്നാണ് പിന്നീട് റിപ്പോർട്ട് നൽകിയത്. അവരെ അതിക്രൂരമായി ജയിലിൽ ചോദ്യം ചെയ്തു. ഭക്ഷണം നൽകാതെയും നാളുകളോളം അവരെ പീഡിപ്പിച്ചു.

എന്നാൽ, എത്ര ചോദ്യം ചെയ്തിട്ടും ഒരു തെളിവും ലഭിച്ചില്ല. നിരന്തരമായ ജയിൽപീഡനത്തെ തുടർന്ന് സ്നേഹലത അവശനിലയിലായി. ഒരു കുറ്റവും ചുമത്താനുള്ള തെളിവുകൾ പൊലീസിനു ലഭിച്ചതുമില്ല. തീർത്തും ഗുരുതരാവസ്ഥയിലായ സ്നേഹലത റെഡ്ഡിയെ 1977 ജനുവരി 15-ന് പൊലീസ് വിട്ടയച്ചു. അഞ്ചുദിവസം കഴിഞ്ഞ് ജനുവരി 20-ന് സ്നേഹലത മരിച്ചു.

സ്നേഹലത ജയിലിൽ ഇരുന്നു ചെറുകുറിപ്പുകൾ എഴുതി. ആ കു റിപ്പുകൾ മരണശേഷം പ്രസിദ്ധീ കരിക്കപ്പെട്ടു. അതിൽ ഒരു കുറി പ്പിൽനിന്ന്:അനാവശ്യമായ ഈ അവഹേ ളനങ്ങൾകൊണ്ട് നിങ്ങൾ എന്താണ് നേടുന്നത്. നിങ്ങൾ ഒന്നും നേടാൻ പോ കുന്നില്ല. എൻ്റെ ആത്മാവിനെ മു റിവേല്പിക്കാമെന്നു കരുതിയെങ്കിൽ നിങ്ങൾക്കു തെറ്റി. സത്യത്തിലുള്ള എന്റെ വിശ്വാസത്തെ കൂടുതൽ ബലവത്താക്കുക മാത്രമാണ് ഈ പീഡനങ്ങൾ ചെയ്യുന്നത്. എൻ്റെ ഈ ശരീരം നിങ്ങളുടെ കൊടും പീഡനത്തിൽ തകർന്നുവീണേക്കാം. എന്നാൽ എൻ്റെ മനസ്സിനെ,മനുഷ്യനെന്ന ബോധത്തെ ഇടിക്കാൻ നിങ്ങൾക്കു കഴിയില്ല.

Tags: