കാര്യമായ ബാഹ്യലക്ഷണങ്ങളൊന്നും പ്രകടമാക്കാതെ തികച്ചും നിശ്ശബ്ദമായിട്ടാണ് കൊളസ്‌ട്രോളിന്റെ വരവ്. നിശബ്ദനായ
ഈ കള്ളന്‍ കുറച്ചുകാലങ്ങളായി മലയാളികളെ വട്ടമിട്ട്
പിടിച്ചിരിക്കുകയാണ് . ജീവിതശൈലിയിലുള്ള മാറ്റങ്ങളാണ് പ്രധാനമായും കൊളസ്‌ട്രോളിനെ വിളിച്ചുവരുത്തുന്നത് .
എണ്ണയില്‍ വറുത്തതും പൊരിച്ചതുമായ വിഭവങ്ങള്‍ ഒഴിവാക്കാ
നുള്ള വൈമനസ്യവും, വ്യായാമം ചെയ്യാനുള്ള വൈമനസ്യവും ജോലി സാഹചര്യങ്ങളും മറ്റും കൊളസ്‌ട്രോള്‍ ഉള്ള മലയാളികളുടെ എണ്ണം വര്‍ദ്ധിപ്പിച്ചിട്ടുണ്ട് .അമിത ബി.പി. പോലെ ഹാര്‍ട്ട് അറ്റാക്കിനും സ്‌ട്രോ ക്കിനും മറ്റ് രക്തധമനിരോഗങ്ങള്‍ക്കും കാരണമാ കുന്ന ആപത്ഘടകമാണ് ഉയര്‍ന്ന കൊളസ്‌ട്രോള്‍.
കൊളസ്‌ട്രോള്‍ : ശാരീരിക ധര്‍മ്മങ്ങള്‍ക്ക് അനിവാര്യ ഘടകം
സുപ്രധാനമായ നിരവധി ശാരീരിക ധര്‍മങ്ങള്‍ക്കും അനിവാര്യമായ ഘടക മാണ് കൊളസ്‌ട്രോള്‍, അമിതമാകുമ്പോഴാണ് കൊളസ്‌ട്രോള്‍ പ്രശ്‌നകാരിയാകുന്നത്. കൊളസ്‌ട്രോളിനെ ഒരു ഉപദ്രവകാരിയാ യിമാത്രം കാണാതെ ജീവിതശൈലി ചിട്ട പ്പെടുത്തിയും ഭക്ഷണം ക്രമീകരിച്ചും മിത്രമായി മാറ്റുകയാണ് ചെയ്യേണ്ടത്.
രോഗാണുക്കളെ ചെറുക്കാന്‍ ശരീരത്തെ രോഗാണുക്കളില്‍ നിന്നും ഹാനികരമായേക്കാവുന്ന കോശങ്ങള്‍ക്ക് കൂടിയേ തീരൂ. കോശസ്തരങ്ങ
ളുടെ ഒരു പ്രധാനഘ കമാണ് കൊളസ്‌ട്രോള്‍.കോശങ്ങളുടെ വളര്‍ച്ച
യ്ക്ക് അത്യന്താപേക്ഷിതമായ കൊളസ്‌ട്രോള്‍, അതിവേഗം വിഭജിക്കു കയും വളരുകയും ചെയ്യുന്ന കോശ ങ്ങള്‍ക്കും കലകള്‍ക്കും കൂടിയേ തീരൂ. കൊളസ്‌ട്രോളിന്റെ മറ്റൊരു പ്രധാന ധര്‍മമാണ് രക്തത്തിലെ മറ്റ്
കൊഴുപ്പ് ഘടകങ്ങളുടെയും കൊഴുപ്പില്‍ മാത്രം ലയിച്ചുചേരുന്ന വിറ്റാമിനുകളുടെയും ആഗിരണത്തെ സഹായിക്കുക എന്നത്.
കൊളസ്‌ട്രോള്‍ മറ്റ്
രോഗങ്ങളായി മാറുമ്പോള്‍
കൂടിയാല്‍ അറ്റാക്ക് ഉണ്ടാകും എന്ന വിവരം എല്ലാവര്‍ക്കുമറിയാം. എന്നാല്‍ ഹാര്‍ട്ടറ്റാക്കും സ്‌ട്രോക്കും മാത്രമല്ല, ഫാറ്റിലിവറും ഉദ്ധാരണ പ്രശ്‌നങ്ങളും മറവി
രോഗം വരെയും ഉയര്‍ന്ന കൊളസ്‌ട്രോള്‍ കാരണം ഉണ്ടാകാം.
കൊളസ്‌ട്രോളിന്റെ അളവ് കൂടുമ്പോള്‍ ധമനികളുടെ ജരാവസ്ഥയായ അതിറോസിറോസിസ് രൂപപ്പെടുന്നു. രക്തധമനികളുടെ ഉള്‍ഭിത്തിയിലുള്ള എന്‍ഡോത്തിലിയല്‍ കോശങ്ങളുടെ ഘടനാപരമായ വൈകല്യങ്ങളെ തുടര്‍ന്ന് ധമനിക്കുള്ളില്‍ കൊഴുപ്പടിഞ്ഞുകൂടുകയും കൊഴുപ്പുനിക്ഷേപത്തിന്റെ നീര്‍വീക്കത്തെ തുടര്‍ന്ന് ധമനികളില്‍ ഗുരുതരമായ ബ്ലോക്കുണ്ടാകുകയും ചെയ്യുന്നു. ഹൃദയത്തിലെ കൊറോണറി ധമനികളില്‍കൊഴുപ്പടിയുമ്പോ
ഴാണ് ഹൃദയപേശികളിലേക്കുള്ള രക്തയോട്ടം തടസ്സപ്പെട്ട് പ്രാണവായു
വും ശുദ്ധരക്തവും കിട്ടാതെ പേശികള്‍ നിര്‍ജീവമായി ഹൃദയാഘാതമുണ്ടാകുന്നത്
തലച്ചോറിലേക്ക് രക്തമെത്തിക്കുന്ന ധമനികളില്‍ തടസ്സമു
ണ്ടാകുമ്പോഴാണ് ബ്രെയിന്‍ അറ്റാക്ക് അഥവാ സ്‌ട്രോക്ക് ഉണ്ടാകുന്നത്. രക്തത്തിലെ ഉയര്‍ന്ന കൊളസ്‌ട്രോള്‍ തലച്ചോറിലേക്കുള്ള രക്ത
പ്രവാഹം തടസ്സപ്പെടുന്ന തുമൂലമുണ്ടാകുന്ന സ്‌ട്രോക്കിനാണ്
കാരണമാകുന്നത്. മസ്തിഷ്‌കധമനികളില്‍ കൊളസ്‌ട്രോള്‍ ഉള്‍പ്പെടുന്ന ഘടകങ്ങള്‍ ചേര്‍ന്ന് രൂപപ്പെടുന്ന പ്ലാക്ക് അടിഞ്ഞുകൂടി രക്തയോട്ടം
തടസ്സപ്പെടുമ്പോള്‍ മസ്തിഷ്ടകോശങ്ങള്‍ പ്രാണവായുവും പോഷകങ്ങളും കിട്ടാതെ നശിക്കുന്നു. സ്റ്റാറ്റിന്‍ ഉള്‍പ്പെടെയുള്ള കൊളസ്‌ട്രോള്‍ മരുന്നുകള്‍ കഴിച്ചും ആവശ്യമായ ജീവിതശൈലി ക്രമീകരണങ്ങള്‍വരുത്തിയും കൊളസ്‌ട്രോള്‍
നിയന്ത്രിക്കുന്നത് പക്ഷാഘാത സാധ്യത കുറയ്ക്കും.
ഹൃദയധമനികളിലും മസ്തിഷ്‌ക ധമനികളിലും കൊഴുപ്പടിയുന്നതു
പോലെ കൈകാലുക ളിലെ രക്തക്കുഴലുകളിലും കൊഴുപ്പടിഞ്ഞ് തടസ്സമുണ്ടാകാംകൊളസ്‌ട്രോള്‍ കരളിനെ യും ബാധിക്കാം. അമിത കൊളസ്‌ട്രോള്‍ കരളില്‍ അടിഞ്ഞുകൂടി ഫാറ്റിലിവര്‍ ഉണ്ടാകാം.
രക്തത്തില്‍ കൊളസ്‌ട്രോളിന്റെ അളവ് ഉയരുമ്പോള്‍ ലിംഗത്തിലെ രക്തക്കുഴലുകളില്‍ തടസ്സമുണ്ടായി ലിംഗ ത്തിലേക്കുള്ള രക്തപ്രവാഹം തകരാറിലാകും. ഇത് പുരുഷന്മാരില്‍ ഉദ്ധാരണത്തകരാറുകള്‍ക്കിടയാക്കുന്നു.
ശൈലി മാറ്റാം,
കൊളസ്‌ട്രോള്‍ കുറയ്ക്കാം
കൊളസ്‌ട്രോള്‍ മാറ്റാന്‍ അതുകൊണ്ടുതന്നെ മരുന്നിനെക്കാള്‍ പ്രാധാന്യം നല്‍കേണ്ടത് ഭക്ഷണത്തിനും വ്യായാമത്തിനുമാണ്. തെറ്റായ ജീവിതശീലങ്ങള്‍ തിരുത്തിയാല്‍ത്തന്നെ അമിതകൊളസ്‌ട്രോള്‍ വരുതിയിലാക്കാം.
കൊളസ്‌ട്രോള്‍ നിയന്ത്രിക്കാനുള്ള ശ്രമം നമ്മുടെ അടുക്കള
യില്‍നിന്നുതന്നെ തുടങ്ങാം.ഹോട്ടല്‍ ഭക്ഷണവും ഓണ്‍ലൈന്‍ വിഭവങ്ങളും ചൂടാക്കി ഉപയോഗിക്കാനുള്ള ഇടമായി ചുരുക്കാതെ നമ്മുടെ അടുക്കളകള്‍ കുടുംബാംഗങ്ങള്‍ക്കായി സമീകൃതവും പോഷകങ്ങള്‍ നിറഞ്ഞതുമായ പരമ്പരാഗ തവിഭവങ്ങള്‍ തയ്യാറാക്കുന്ന സജീവ സ്ഥലമായി മാറട്ടെ.
നാടന്‍ വിഭവങ്ങളിലും പച്ചക്കറികളിലുമൊക്കെ ധാരാളമായടങ്ങിയിരിക്കുന്ന
നാരുകള്‍ കൊളസ്‌ട്രോളിന്റെ ആഗിരണത്തെ തടഞ്ഞ് മലത്തിലൂടെ
പുറന്തള്ളുന്നു.
നല്ല കൊളസ്‌ട്രോളായ എച്ച്.ഡി.എലിന്റെ അളവ് കൂട്ടാനുള്ള ഏറ്റവും നല്ല മാര്‍ഗം വ്യായാമമാണ്. ആവശ്യഘട്ടങ്ങള്‍ ഡോക്ടറുടെ ഉപദേശം തേടാനും മരുന്ന്
കഴിക്കാനും മറക്കരുത്.
Tags: