thumb
  • BOBNA ANTO | 08-Mar, 2024

മാറേണ്ടത് കുടുംബങ്ങള്‍ , ഭാര്യഭര്‍തൃബന്ധങ്ങളില്‍ തുല്യതയില്ല - ഷീല കൊച്ചൗസേപ്പ്


29 വര്‍ഷങ്ങള്‍ക്ക് മുന്‍പ് വി-സ്റ്റാര്‍ എന്ന കമ്പനി പിറന്നപ്പോള്‍ പുതുതലമുറയിലെ വനിതാസംരംഭകര്‍ക്കും, മലയാളി വീട്ടമ്മമാര്‍ക്കും ഒരു വഴികാട്ടി കൂടിയാണ് പിറന്നത് - ഷീല കൊച്ചൗസേപ്പ്. കുടുംബജീവിതവും അനുബന്ധ ഉത്തരവാദിത്വങ്ങളും സ്വന്തം അഭിരുചികളെ പിന്തുടരുന്നതിന് തടസ്സമല്ലെന്നും, സംരംഭകത്വം പുരുഷന്മാര്‍ക്ക് മാത്രമല്ല സ്ത്രീകള്‍ക്കും ശോഭിക്കാവുന്ന മേഖല യാണെന്നും ഒരു തലമുറയെ പഠിപ്പിച്ച, സ്ത്രീശാക്തീകരണത്തിന്റെ കേരളീയ ഉദാഹരണമാണ് ഷീല കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി.

വൈദ്യുതോപകരണനിര്‍മ്മാണരംഗത്തെ വി-ഗാര്‍ഡ് എന്ന കേരളത്തിലെ പ്രശസ്തമായ ബ്രാന്‍ഡിന്റെ അമരക്കാരന്റെ ജീവിതസഖിയായി യാത്ര ചെയ്യുമ്പോഴും ഷീല തന്റെ അഭിരുചികളെ മറന്നില്ല. തൃശൂരിലെ ടെക്്സ്റ്റൈല്‍-ജ്വല്ലറി വ്യാപാര മേഖലയില്‍ സംരംഭകനായിരുന്ന പിതാവിന്റെ ബിസിനസ്സ് ഇഷ്ടങ്ങളായിരുന്നു ഷീലയില്‍ വേരുന്നിയിരുന്നത്. പ്രൈമറി സ്‌കൂള്‍ വിദ്യാര്‍ത്ഥിയായിരിക്കുമ്പോള്‍ തന്നെ തയ്യല്‍ പരിശീലിച്ച കൊച്ചു ഷീല സ്റ്റിച്ചിങ്ങ് - എംബ്രോയിഡറി വര്‍ക്കുകള്‍ ചെയ്യാനുള്ള തന്റെ കഴിവുകള്‍ വീട്ടമ്മയായിരുന്നപ്പോഴും കാത്തുസൂക്ഷിച്ചു. വീട്ടുജോലികളിലോ വി-ഗാര്‍ഡ് എന്ന സ്ഥാപനത്തിന്റെ ഉത്തരവാദിത്വങ്ങളിലേക്കോ ഒതുങ്ങിപ്പോകാമായിരുന്ന ഷീല സ്വന്തം കഴിവും ഇച്ഛാശക്തിയും മുലധനമാക്കി തന്റെ അഭിരുചികള്‍ക്കിണങ്ങുന്ന സംരംഭരംഗത്തേക്കിറങ്ങി. 1995 ല്‍ വി - സ്റ്റാര്‍ എന്ന ബ്രാന്‍ഡിന്റെ അമരക്കാരിയായി പിന്നീട് ഇന്നുവരെ നീണ്ട 29 വര്‍ഷത്തെ സംരംഭകയാത്രയില്‍ കാലിടാതെ മുന്നേറി. തന്റെ നാല്‍പതുകളിലാരംഭിച്ച സംരംഭത്തെ ഇന്ന് നിരവധി ഉത്പാദന യൂണിറ്റുകളും, തൊഴിലാളികളുമുള്ള സൗത്ത് ഇന്ത്യയിലെ ഏറ്റവും പ്രമുഖ ബ്രാന്‍ഡുകളിലൊന്നാക്കി മാറ്റാന്‍ ഷീലയ്ക്ക് സാധിച്ചു. വനിതസംരംഭക എന്ന് കേട്ടാല്‍ മലയാളികളുടെ മനസ്സി ലേക്ക് എന്നും ഓടിവരുന്ന ആദ്യമുഖങ്ങ ളിലൊന്നായ ഷീല കൊച്ചൗസേപ്പ് മാര്‍ച്ച് എട്ട് അന്താരാഷ്ട്രവനിതാദിനത്തോട നുബന്ധിച്ച് തന്റെ സ്ത്രീശാക്തീകരണ-സമത്വ കാഴ്ചപ്പാടുകള്‍ പങ്ക് വയ്ക്കുന്നു.

'' കേരളത്തില്‍ സംരംഭകരംഗത്തും ഭരണരംഗത്തുമെല്ലാം സ്ത്രീ-പ്രാതിനിധ്യം ഉയരുന്നുണ്ടെന്നതില്‍ സംശയമില്ല. അതുപോലെ തന്നെ സ്ത്രീ-പുരുഷ സമത്വം ഇന്നും പല കുടുംബങ്ങളിലും പോരാടി നേടേണ്ട അവസ്ഥയായി നിലനില്‍ക്കുന്നുണ്ടെന്ന കാര്യത്തിലും എനിക്ക് സംശയമില്ല. പ്രത്യേകിച്ച്‌ വിവാഹിതരായ സ്ത്രീകള്‍ക്ക് പൊതുയിടങ്ങളിലും ഭര്‍തൃഗൃഹങ്ങളിലും സമത്വവും സ്വാതന്ത്ര്യവും ഉറപ്പ് വരുത്തുന്നതില്‍ മലയാളികള്‍ ഇനിയും ബഹുദൂരം മുന്നേറാനുണ്ട്.

ഇഷ്ടപ്പെട്ട ജോലി ചെയ്യാനും, സ്വന്തമായി വരുമാനം ഉണ്ടാക്കാനും ഭര്‍ത്താവിന്റെയും കുടുംബത്തിന്റെയും അനുമതി വേണമെന്ന ചിന്താഗതികളുള്ളവരുണ്ട്. കേരളത്തില്‍ തൊഴില്‍ ചെയ്യുന്ന സ്ത്രീകളുടെ എണ്ണം ഉയര്‍ന്നിട്ടുണ്ടെങ്കിലും സ്വന്തം വരുമാനം അവനവന്റെ ഇഷ്ടങ്ങള്‍ക്കും ആവശ്യങ്ങള്‍ക്കുമനുസരിച്ച് ചിലവഴിക്കുന്ന എത്ര മലയാളി വനിതകളുണ്ട് ഇവിടെ ?. വളരെ വളരെ കുറവാണ്.

സ്ത്രീശാക്തീകരണവും, സമത്വവുമെല്ലാം സ്ത്രീകളും-പുരുഷന്മാരും ഒരേ മനസ്സോടെ പ്രവര്‍ത്തിച്ചാല്‍ മാത്രം യാഥാര്‍ത്ഥ്യമാകുന്ന സ്വപ്നമാണ്. സ്ത്രീകള്‍ അവരുടെ അറിവും കഴിവും വളര്‍ത്താന്‍ പ്രായഭേദമന്യേ പരിശ്രമിക്കുക തന്നെ വേണം

വി-സ്റ്റാറിനെ ഗാര്‍മെന്റ്സ് മേഖലയിലെ തനത് ബ്രാന്‍ഡായി വളര്‍ത്താന്‍ ഞാന്‍ നിരന്തരം പഠിക്കുകയും നിരവധി ആളുകളെയും പ്രശ്‌നങ്ങളെയും അഭിമുഖീകരിക്കുകയും ചെയ്തിട്ടുണ്ട്. സംരംഭകര്‍ കേരളത്തിലനുഭവിക്കുന്ന നോക്കുകൂലി മുതല്‍, നിയമപരവും നയപരവുമായ വ്യവസായ സൗഹൃദമല്ലാത്ത നിരവധി സാഹചര്യങ്ങളെ നേരിട്ടപ്പോള്‍ സ്ത്രീയെന്ന നിലയില്‍ എന്റെ നേത്യപാടവവും, മറ്റ് കഴിവുകളും കൂടുതല്‍ വളര്‍ന്നു. നാലാളോട് സംസാരിക്കാന്‍ ഭയന്നിരുന്ന ഞാന്‍ നൂറുകണക്കിനാളുള്ള സദസ്സിനോട് ഇന്ന് ആത്മവിശ്വാസത്താടെ സംസാരിക്കും. ബിസിനസ്സില്‍ എപ്പോഴും പുതിയ കാര്യങ്ങള്‍ പഠിക്കുന്നതിനാല്‍ എപ്പോഴും പോസി റ്റാവായിരിക്കാനും കഴിയുന്നുണ്ട്. 2004 ല്‍ വി-സ്റ്റാര്‍ വിപണിയിലെത്തി ക്കാനൊരുങ്ങുന്ന പ്രീമിയം ഉത്പന്നങ്ങളുടെ പഠിപ്പുരയിലാണിപ്പോള്‍


Tags: