ചതുരംഗ കളി ചെസായി വളർന്നു വികസിക്കുന്നതിന് വർഷങ്ങൾക്കുമുമ്പുതന്നെ കേരളത്തിൽ കൊട്ടാരങ്ങളിലും വീടുകളിലും ഒരു വിനോദമായി കളിച്ചിരുന്ന കളിയാണെന്ന് എത്രപേർക്കറിയാം?.
പതിമൂന്നാം നൂറ്റാണ്ടിലെ പയ്യന്നൂർ പാട്ടിലും പതിനാറാം നൂറ്റാണ്ടിലെ ചന്ദ്രോത്സവത്തിലും പരാമർശിക്കപ്പെട്ടതായി ജർമൻ മിഷണറി ഡോ. ഹെർമൻ ഗുണ്ടർട്ട് (1814-1893) കണ്ടെത്തിയ കളി, പുനം നമ്പൂതിരിയെയും ചെറുശ്ശേരിയെയും കുഞ്ചൻനമ്പ്യാരെയും ആകർഷിച്ച വടക്കൻപാട്ടുകളിൽ പരാമർശിക്ക വിനോദം കൂടിയാണ്. ജർമനിയിൽ നിന്നു വന്നെത്തി 1732-ൽ മരണപ്പെട്ട അർണോസ് പാതിരി കോട്ടയത്ത് സ്വന്തം വീടിൻ്റെ തറയിൽ ആണ് ചതുരംഗക്കളം തീർത്തതെന്ന ചരിത്രം പുതുതലമുറയ്ക്ക് പലപ്പോഴും അന്യമാണ്.
തടിയിലും വാഴത്തണ്ടിലും
കരുക്കൾ

തടിയിലും വാഴത്തണ്ടിനും കരുക്കൾ നിർമ്മിച്ച കളിച്ചിരുന്നവരാണ് കേരളീയർ. പതിനെട്ടാം നുറ്റാണ്ടിന്റെ ചരിത്രത്തിൻ്റെ ഭാഗമാണ് വീടുകളിൽ നടന്ന ഇത്തരം വിനോദം. മാർത്താണ്ഡവർമ മഹാരാജാവ് അമ്പലപ്പുഴ ആക്രമിച്ചപ്പോൾ അവിടുത്തെ രാജാവ് ചതുരംഗം കളിക്കുകയായിരുന്നുവെന്ന് പറയപ്പെടുന്നു.
കേരളവർമ വലിയ കോയിത്തമ്പുരാൻ, മഹാകവി ഉള്ളൂർ, കൊട്ടാരത്തിൽ ശങ്കുണ്ണി. പുന്നശ്ശേരി നീലകണ്ഠശർമ, കൊച്ചിപ്പൻ തരകൻ, കണ്ടത്തിൽ വർഗീസ് മാപ്പിള തുടങ്ങിയവരൊക്കെ ചതുരംഗകളിയിൽ പ്രിയമുള്ളവരായിരുന്നെന്ന് ചരിത്രം പറയുന്നു. കൊച്ചു മിടുക്കൻ പ്രഗ്നനാന്ദന്യിലൂടെ ലോകം വായിക്കുന്ന ചെസ്സിന് ഇങ്ങനെയും ഒരു ചരിത്രമുണ്ടെന്ന് ചുരുക്കം.
Tags: