thumb
  • KARUNA DAS | 06-Aug, 2024

നിങ്ങളുടെ കുട്ടികള്‍ക്ക് ആത്മവിശ്വാസം ഇല്ലാത്തത് എന്തുകൊണ്ട്?

ട്രാന്‍സാക്ഷന്‍ മോഡല്‍ ഓഫ് ഡെവലപ്‌മെന്റ് തിയറി അനുസരിച്ച് ഒരാളുടെ ആത്മവിശ്വാസവും , വികസനവും വ്യക്തിഗതമായി വളരുന്നവയല്ല. ഒരാള്‍ ആരുമായി ഇടപെടുന്നുവോ ആര്‍ക്കൊപ്പം കൂടുതല്‍ സമയം ചിലവഴിക്കുന്നുവോ (പ്രത്യേകിച്ച് ആ കുട്ടിയുടെ 12 വയസ്സിനു മുന്‍പുള്ള കാലയളവില്‍ ) അവരുടെ സ്വഭാവവും പെരുമാറ്റവും ഒരു വ്യക്തിയുടെ എല്ലാത്തരം വ്യക്തിത്വ സവിശേഷതകളെയും പ്രത്യേകിച്ച് ആത്മവിശ്വാസം ധൈര്യം പോലുള്ള സ്വഭാവ സവിശേഷതകളെയും ശക്തമായ സ്വാധീനിക്കും.

എന്റെ കുട്ടിക്ക് ആത്മവിശ്വാസമില്ല, എന്തിനും ഏതിനും ടെന്‍ഷനാണ് . പഠിക്കാന്‍ മിടുക്കിയായിരുന്നിട്ടും മറ്റു കഴിവുകള്‍ ഉണ്ടായിട്ടും ജീവിതത്തില്‍ എവിടെയും എത്തിയില്ല . ഒരു പ്രശ്‌നവും പരിഹരിച്ച് മുന്നോട്ടുപോകാന്‍ അവള്‍ക്കറിയില്ല - ഇങ്ങനെ നിരന്തരം പരാതി പറയുന്ന മാതാപിതാക്കളുണ്ട്.
ഇത്തരം മാതാപിതാക്കളുടെ കുട്ടികളില്‍ ഭൂരിഭാഗവും ഇങ്ങനെ ആയിത്തീരാന്‍ കാരണം മാതാപിതാക്കള്‍ തന്നെയാണ് എന്നുള്ളതാണ് വാസ്തവം.താഴെപ്പറയുന്ന സ്വഭാവ സവിശേഷതകള്‍ ഉള്ള മാതാപിതാക്കളുടെ ഭൂരിഭാഗം കുട്ടികളും ആത്മവിശ്വാസം ഇല്ലാത്തവരായിരിക്കും.

1. ഓവര്‍ പ്രൊട്ടക്ടീവ് പേരന്റ്‌സ്

കുട്ടികളെ എല്ലാകാര്യത്തിലും ആവശ്യത്തിലധികം കരുതുന്ന സ്വഭാവമുള്ള മാതാപിതാക്കളുടെ കുട്ടികള്‍ക്ക് സ്വന്തമായി കാര്യങ്ങള്‍ ചെയ്യാനും തീരുമാനമെടുക്കാനും ആത്മവിശ്വാസം കുറയും.

2. അമിതമായി വിമര്‍ശിക്കുന്ന മാതാപിതാക്കള്‍

Image

കുട്ടികളെ നിരന്തരം കളിയാക്കുകയും വിമര്‍ശിക്കുകയും ചെയ്യുന്ന നിരവധി മാതാപിതാക്കളുണ്ട് അത്തരം മാതാപിതാക്കളുടെ കുട്ടികള്‍ ആത്മവിശ്വാസം ഇല്ലാത്തവരായിരിക്കും.

3. അമിത പ്രതീക്ഷ പുലര്‍ത്തുന്നവര്‍

കുട്ടികളില്‍ അമിത പ്രതീക്ഷ പുനര്‍ത്തുകയും അതിന്റെ ഭാരം അവരില്‍ അടിച്ചേല്‍പ്പിക്കുകയും ചെയ്യുന്ന മാതാപിതാക്കളുടെ മക്കള്‍ക്ക് ജീവിതത്തില്‍ ഉയരാന്‍ സാധിക്കാറില്ല. ഞാന്‍ ഇത്രത്തോളം കഷ്ടപ്പെട്ട് ആണ് നിന്നെ വളര്‍ത്തുന്നത് പഠിപ്പിക്കുന്നത് അതിനാല്‍ നീ ഇന്ന നിലയില്‍ എത്തണം എന്ന വാശിയോടെ പിരിമുറുക്കം സൃഷ്ടിക്കുന്നത് കുട്ടികളുടെ ഭാവിയെ ബാധിക്കും