thumb
  • ADMIN | 08-Feb, 2024

ഹാര്‍ട്ട് റേറ്റും, ശ്വാസോച്ഛാസവും അളക്കാന്‍ സ്മാര്‍ട്ട് തലയിണകള്‍

സ്ലീപ്പ് ട്രാക്കിംഗ് സെന്‍സറുകള്‍, ഹാര്‍ട്ട് റേറ്റ് , ശ്വാസോച്ഛാസം തുടങ്ങിയ മോണിറ്റര്‍ ചെയ്യുന്ന സാങ്കേതികവിദ്യകള്‍ എന്നിവയുള്ള തലയിണകളാണ് സ്മാര്‍ട്ട് പില്ലോസ്. ഉറക്കമില്ലായ്മയും സ്ലീപ് അപ്നിയയും പോലുള്ള ഉറക്ക തകരാറുകളുടെ വ്യാപനം ഇത്തരം തലയിണ വിപണിയുടെ വികസനത്തിന് ഇന്ധനമാകുന്നു.

കൂടുതല്‍ ഉപഭോക്താക്കള്‍ നല്ല ഉറക്കത്തിലും സ്‌ട്രെസ് മാനേജ്‌മെന്റിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനാല്‍ നഗരപ്രദേശ ങ്ങളിലും, ജോലി ചെയ്യുന്ന പ്രൊഫഷണലുകള്‍ക്കിടയിലും ഇത്തരം തലയിണകള്‍ വ്യാപകാകുമെന്നാണ് നിഗമനം. ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകളുടെയും ഡിജിറ്റല്‍ മാര്‍ക്കറ്റിഗിന്റെയും വര്‍ദ്ധിച്ചുവരുന്ന സ്വാധീനവും സ്മാര്‍ട്ട് തലയിണകളുടെ ഗുണങ്ങളെക്കുറിച്ച് ഉപഭോക്താക്കളെ ബോധവത്കരിക്കുന്നതില്‍ ഒരു പ്രധാന പങ്ക് വഹിക്കുന്നു.

നിരവധി ആഭ്യന്തര, അന്തര്‍ദേശീയ ബ്രാന്‍ഡുകള്‍ ഇന്ത്യന്‍ വിപണിയില്‍ ലഭ്യമായി തുടങ്ങിയിട്ടുണ്ട്. സ്ലീപ്പ് സൊല്യൂഷനുകള്‍ക്കുള്ള നൂതനമായ സമീപനത്തിന് പേരുകേട്ട വേക്ക്ഫിറ്റ് സാങ്കേതികവിദ്യയെ സുഖസൗകര്യങ്ങളോടെ സമന്വയിപ്പിക്കുന്ന സ്മാര്‍ട്ട് തലയിണകള്‍ വിപണിയിലെത്തിച്ചിട്ടുണ്ട്. സ്ലീപ്പിഹെഡ്, ഷിവോമി, ഡ്യൂറോഫ്‌ളക്‌സ് , ഫിലിപ്‌സ് തുടങ്ങിയ ബ്രാന്‍ഡുകളും സ്മാര്‍ട്ട് തലയിണകള്‍ ഇന്ത്യന്‍ വിപണിയിലിറക്കി കഴിഞ്ഞു.