thumb
  • ADMIN | 01-Oct, 2024

വിപണിക്ക് പ്രിയമേറുന്ന വിദേശപഴങ്ങള്‍

ആദ്യ വര്‍ഷം തന്നെ ആദായമേകിത്തുടങ്ങുന്ന ഡ്രാഗണ്‍ ഫ്രൂട്ട് മുതല്‍ 10-12 വര്‍ഷം കാത്തിരിക്കേണ്ടിവരുന്ന മാങ്കോസ്റ്റിന്‍ വരെ നീളുന്ന വിദേശ
പഴങ്ങള്‍ ഇന്ന് കേരളത്തിന് സുപരിചിതമാണ്. പാഷന്‍ ഫ്രൂട്ടും, റംബൂട്ടാനുമെല്ലാം ഗുണങ്ങളറിഞ്ഞ് മേടിക്കാന്‍ ഇന്ന് ആളുകളുണ്ട്.

കൃഷിയിലൂടെ മാന്യമായി ജീവിക്കാനുള്ള വരുമാനം മിക്ക പരമ്പരാഗത വിളകളില്‍നിന്നും ലഭിക്കാത്ത സാഹചര്യത്തിലാണ് വിദേശപഴങ്ങള്‍ കൃഷി ചെയ്ത് കൃഷിക്കാരും സംരംഭകരും നേട്ടമുണ്ടാക്കുന്നത്. കടകളും സൂപ്പര്‍ മാര്‍ക്കറ്റുകളുമായി മുന്‍കൂട്ടി വില ഉറപ്പിച്ചു ധാരണയിലെത്തി നേട്ടമുണ്ടാക്കുന്നവരാണ് ഇവരിലേറെയും. സമൂഹമാധ്യമങ്ങളും മറ്റും വഴി ഓണ്‍ലൈന്‍ വിപണനവും പരീക്ഷിക്കുന്നവരുമേറെയാണ് . കൃഷിയിടത്തോടു ചേര്‍ന്ന് പാതയോര വിപണനം നടത്തുന്നവരും കേരളത്തിലുണ്ട്.

കൃഷിസ്ഥലത്തെ സൂക്ഷ്മ കാലാവസ്ഥയ്ക്കു യോജിച്ച ഇനങ്ങള്‍
കൃത്യമായി തിരഞ്ഞെടുത്ത് നന്നായി സൂര്യ പ്രകാശം കിട്ടുന്ന
തും മണ്ണിന് ആഴമുള്ളതുമായ സ്ഥലം പ്രയോജനപ്പെടുത്തിയാണ് മേല്‍ പറഞ്ഞ ഭൂരിഭാഗം വിദേശപഴങ്ങളും കേരളത്തില്‍ കൃഷി ചെയ്യുന്നത്. കര്‍ഷകരായ സംരംഭകര്‍ വാണിജ്യക്ക്യഷി കുറഞ്ഞത് 3-4 ഏക്കറില്‍ ചെയ്യുന്നവരാണ് . സ്വന്തമായി സ്ഥലം കുറവെങ്കില്‍ തരിശായി കിടക്കുന്ന കൃഷിയിടങ്ങള്‍ ദീര്‍ഘകാല വ്യവസ്ഥയില്‍ പാട്ടത്തിനെടുതത്് കൃഷി ചെയ്യുന്നവരുമുണ്ട്. കുറഞ്ഞത് ഒരു ലോഡ് ഉല്‍പന്നം വിളവെടുക്കാന്‍ കഴിയുന്ന തോട്ടങ്ങള്‍ക്കാണ് കച്ചവടക്കാര്‍ മുന്‍ഗണന നല്‍കുന്നത്.ഏതുതരം വിപണനത്തിലും ഉല്‍പന്നം നിലവാരമനുസരിച്ച് തരം തിരിച്ചു വില ഈടാക്കുന്ന രീതിയാണ് കേരളത്തിലുള്ളത്. ഏറ്റവും മികച്ചതും വൃത്തിയായി പായ്ക്ക് ചെയ്തതുമായ പഴങ്ങള്‍ക്ക് മുന്തിയ വില കിട്ടുന്നു. കൃഷിയിടം വൃത്തിയായി സംരക്ഷിച്ച് രോഗ-കീടബാധ സാധ്യത ഒഴിവാക്കുകയും, രാസ കീടനാശിനികള്‍ പരമാവധി ഒഴിവാക്കി ഉല്‍പന്നത്തിന്റെ ഗുണമേന്മ കൂട്ടുകയും ചെയ്യുന്നവരുടെ പഴങ്ങള്‍ക്ക് കയറ്റുമതി സാധ്യതയും കൂടുതലായുണ്ട്. പഴങ്ങള്‍ക്ക് കേടുവരാത്ത വിധം വിളവെടുപ്പും തുടര്‍ പ്രവര്‍ത്തനങ്ങളും നടത്തി , ഒരു സാഹചര്യത്തിലും അവ മണ്ണില്‍ വീഴുകയോ വയ്ക്കുകയോ ചെയ്യാതെ ചതവു കൂടാതെ വൃത്തിയായി തരം തിരിച്ച് ക്രേറ്റുകളിലാക്കി വിദേശങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നവരും കേരളത്തിലുണ്ട്. രുചിയും വലിപ്പവും മാത്രമല്ല, സൂക്ഷിപ്പുകാലവും ഉല്‍
പാദനക്ഷമതയും രോഗ-കീട സാധ്യതകളും കൂടി പരിഗണിച്ചാണ് കയറ്റുമതി നടക്കുന്നത്. എല്ലാ ഭൂഖണ്ഡങ്ങളിലുമുള്ള മലയാളിസമൂഹം, മാറിവരുന്ന ഭക്ഷണശീലങ്ങള്‍, കയറ്റുമതി സാധ്യമാക്കുന്ന വിമാനത്താവളങ്ങള്‍, വിനോദസഞ്ചാര മേഖലയിലെ വളര്‍ച്ച, പരമ്പരാഗ വിളകള്‍ക്കുണ്ടായ തിരിച്ചടി തുടങ്ങിയവയെല്ലാം ഇത്തരം പഴങ്ങളുടെ കയറ്റുമതി സാധ്യത വര്‍ദ്ധിപ്പിക്കുന്നു.


Image
വാണിജ്യ കൃഷിക്കു യോജിച്ച മികച്ച ഇനങ്ങളുടെ വൈവിധ്യക്കുറവ്, ഗവേഷണത്തിന്റെയും വിദഗ്ധരുടെയും അഭാവം, കൃഷിവകുപ്പില്‍ നിന്ന് സാങ്കേതിക പിന്തുണയില്ലായ്മ, ശീതീകൃത സംഭരണ- വിതരണ ശൃംഖല
യുടെ അഭാവം, ഗുണമേന്മയുള്ള നടീല്‍വസ്തുക്കളുടെ ലഭ്യതക്കുറവ്, സംസ്‌കരണ- പായ്ക്കിങ് കേന്ദ്രങ്ങളുടെ കുറവ്, വിപുലമായ സംരംഭങ്ങള്‍ക്കു ശേഷിയുള്ള കര്‍ഷകകമ്പനികളുടെ കുറവ് തുടങ്ങിയവ കൂടി പരിഹരിക്കാനായാല്‍ കേരളത്തിലെ വിദേശപഴ വിപണി കൂടുതല്‍ കരുത്തോടെ വളരും. ഒപ്പം കാലാവസ്ഥ മാറ്റം, രോഗ- കീടബാധ, നിപ്പപോലുള്ള പകര്‍ച്ച വ്യാധികള്‍ സൃഷ്ടിക്കുന്ന ഭീതി തുടങ്ങിയവ കൂടി മറകടക്കാനാകണം.

ഭാവിയില്‍ വില താഴുമെന്ന് ഭയം വേണ്ടാത്ത വിളകളാണ് ഇത്തരം വിദേശപഴങ്ങളെന്നാണ് വിദഗ്ധരുടെ അഭിപ്രായം. ഇന്ത്യയുടെ ആകെ ഭൂവിസ്തൃതിയില്‍ 2 ശതമാനം സ്ഥലത്ത് മാത്രമാണ് അള്‍ട്രാടോപ്പിക്കല്‍ പഴവര്‍ഗ്ഗങ്ങള്‍ വളരുകയുള്ളൂ. ഈ സ്ഥലം ഏറെക്കുറേ കേരളത്തിലാണ്. അതിനാല്‍ കേരളത്തില്‍ ഇത്തരം പഴങ്ങള്‍ ഉത്പാദിപ്പിക്കാനുള്ള സാഹചര്യങ്ങള്‍ കൂടുതലാണ്.