thumb
  • ADMIN | 01-Mar, 2024

വിശ്വാസ്യതയും ട്രേഡ് ലൈസന്‍സും

നിയമാനുസ്യത ചട്ടക്കൂടില്‍ ബിസിനസ് നടത്തുന്നത് ഉറപ്പാക്കുന്നതിനുള്ള മികച്ച ഒരു സംവിധാനമാണ് ട്രേഡ് ലൈസന്‍സ്. പൊതു സുരക്ഷയും ആരോഗ്യവും ഉറപ്പുവരുത്തുന്നതിനായി ബിസിനസുകളെ സുരക്ഷാ മാനദണ്ഡങ്ങളും ചട്ടങ്ങളും പാലിക്കാന്‍ പ്രേരിപ്പിക്കുന്ന ഈ ലൈസന്‍സ് ബിസിനസ്സിന്റെ വിശ്വാസ്യത വര്‍ദ്ധിപ്പിക്കുകയും അതിലൂടെ പങ്കാളികളില്‍ ആത്മവിശ്വാസം വളര്‍ത്തുകയും ചെയ്യുന്നു. ലൈസന്‍സുള്ള സ്ഥാപനങ്ങള്‍ സര്‍ക്കാര്‍ പദ്ധതികളിലും ആനൂകൂല്യങ്ങളിലും കൂടുതല്‍ അവസരങ്ങള്‍ ലഭിക്കാനും സാധ്യതയുമുണ്ട്.


ട്രേഡ് ലൈസന്‍സ് എന്നത് ഒരു നിയുക്ത പ്രദേശത്തിനുള്ളില്‍ നിര്‍ദ്ദിഷ്ട വ്യവസായം നടത്തുന്നതിനുള്ള അനുമതിപത്രമാണ്. സംസ്ഥാന മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ നല്‍കുന്ന ഔദ്യോഗിക രേഖയോ സര്‍ട്ടിഫിക്കറ്റോ ആയ ട്രേഡ് ലൈസന്‍സ് പലതരത്തില്‍ ലഭ്യമാണ്. ഭക്ഷ്യ സേവന മേഖലയില്‍, ഉല്‍പ്പാദന, സംസ്‌കരണ യൂണിറ്റുകള്‍, അപകട സാധ്യതയുള്ള ചരക്കുകള്‍ കൈകാര്യം ചെയ്യുന്ന വ്യവസായങ്ങള്‍ എന്നിവയ്ക്ക് ഇത്തരത്തിലുള്ള ലൈസന്‍സുകള്‍ നല്‍കപ്പെടുന്നു.

ഒരു ട്രേഡ് ലൈസന്‍സിന്റെ പ്രഥമ ലക്ഷ്യം ഒരു പ്രദേശത്തിലെ ബിസിനസ് പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുകയും അതിലൂടെയുള്ള പൊതു സുരക്ഷയും ആരോഗ്യവും ക്ഷേമവും ഉറപ്പാക്കുകയും ചെയ്യുക എന്നതാണ്. ട്രേഡ് ലൈസന്‍സിന്റെ ലാഭം എന്നത് പൊതുസമൂഹത്തിന് സുരക്ഷിതമായ ബിസിനസ് ഇടപാടുകള്‍ ഉറപ്പാക്കാന്‍ പ്രാദേശിക അധികാരികളെ സഹായിക്കുന്നു എന്നതാണ്. ബിസിനസ്സുകള്‍ പരിസ്ഥിതിയെയും സമീപത്തെ ജനങ്ങളെയും പ്രതികൂലമായി ബാധിക്കുന്നില്ലെന്ന് ഉറപ്പുവരുത്താന്‍ ഈ ലൈസന്‍സ് സഹായിക്കുന്നു.

ജിഎസ്ടി രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്, എംഎസ്എംഇ ഉദ്യം രജിസ്‌ട്രേഷന്‍, ഉടമസ്ഥാവകാശ രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് ,ഏറ്റവും പുതിയ വൈദ്യുതി ബില്‍, ഓഡിറ്റുചെയ്ത ബാലന്‍സ് ഷീറ്റ്, ചാര്‍ട്ടേഡ് അക്കൗണ്ടന്റിന്റെ ഡഉകച ഉള്ള പ്രവര്‍ത്തന ഫലങ്ങളുടെ റിപ്പോര്‍ട്ട്, പാന്‍ കാര്‍ഡ് എന്നീ രേഖകള്‍ ട്രേഡ് ലൈസന്‍സിനായി സമര്‍പ്പിക്കേണ്ടതുണ്ട്.. കൂടാതെ, അപേക്ഷകര്‍ ബാങ്കിലെസാ മ്പത്തിക നില സംബന്ധിച്ച റിപ്പോര്‍ട്ട്, അവരുടേതായ സാക്ഷ്യപത്രം എന്നിവയും സമര്‍പ്പിക്കേണ്ടതാണ്.

ട്രേഡ് ലൈസന്‍സിനുള്ള പ്രക്രിയ
യില്‍ ആദ്യഘട്ടത്തില്‍ അപേക്ഷാ ഫോം പൂരിപ്പിക്കുകയും അതില്‍ സ്ഥാപനത്തിന്റെ എല്ലാ ആവശ്യമായ വിവരങ്ങളും ഉള്‍പ്പെടുത്തുകയും വേണം. ഫോം പൂരിപ്പിച്ച ശേഷം അത് ആവശ്യമുള്ള അറ്റാച്ച്മെന്റുകള്‍ സഹിതം സമര്‍പ്പിക്കണം. സ്ഥാപനത്തിന്റെ സ്ഥലം, മെഷിനറികള്‍, അംഗീകൃത വ്യക്തിയുടെ ഐഡന്റിറ്റി എന്നിവയ്ക്ക് തെളിവുകള്‍ നല്‍കണം. അപേക്ഷ ഫയലിംഗ് പൂര്‍ത്തിയാകുമ്പോള്‍, പ്രോ സസിംഗിനായി റഫറന്‍സ് നമ്പര്‍ ലഭിക്കും. മുനിസിപ്പല്‍ ഇന്‍സ്‌പെക്ടര്‍ ബിസിനസ് സ്ഥലം സന്ദര്‍ശിച്ച് പരിസരവും ആവശ്യമായ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടോയെന്നും പരിശോധിക്കും. ലൈസന്‍സ് അപേക്ഷ അംഗീകരിക്കപ്പെട്ടാല്‍, ലൈസന്‍സ് ലഭിക്കും. സാധാരണയായി ലൈസന്‍സ് ലഭിക്കാന്‍ കുറച്ച് ആഴ്ചകള്‍ എടുക്കുന്നുണ്ട്. ലൈസന്‍സ് ഒരു വര്‍ഷത്തേക്ക് മാത്രമേ സാധുവായിരിക്കൂ.
അതിനാല്‍ കാലഹരണപ്പെടുന്നതിന് പുതുക്കേണ്ടത് ആവശ്യമാണ്.