വളരെയധികം നേരം മൊബൈല്‍ ഉപയോഗിക്കുന്നതും, സോഷ്യല്‍ മീഡിയയില്‍ കയറി ഇറങ്ങുന്നതുമൊക്കെ മൂലം രാത്രി ഉറക്കം നഷ്ടപ്പെടുന്നവരാണ് നമ്മളില്‍ ഭൂരിഭാഗവും . ജോലിക്കോ മറ്റ് അത്യാവശ്യങ്ങള്‍ക്കോ ഉറക്കം ഇളയ്ക്കുന്നതിന് അപ്പുറത്തേക്ക് അനാവശ്യമായി ഉറക്കം നഷ്ടപ്പെടുത്തുന്നവരാണ് ഭൂരിഭാഗവും എന്ന് ചുരുക്കം.
വൈകി ഉറങ്ങുന്നത് മൂലം ഉണ്ടാകുന്ന ആരോഗ്യപ്രശ്‌നങ്ങളെക്കുറിച്ച് നിരവധി സര്‍വകലാശാലകള്‍ പഠന റിപ്പോര്‍ട്ടുകള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അമേരിക്കയിലെ നാഷണല്‍ ലൈബ്രറി ഓഫ് സയന്‍സ് പ്രസിദ്ധീകരിച്ച ' Health Consequences of Chronic Sleep Loss and Sleep Disorders ' എന്ന പ്രബന്ധം രാത്രി ഉറങ്ങുന്നവര്‍ക്കുള്ള പഠനാധിഷ്ഠിത മുന്നറിയിപ്പാണ്. ഉറക്കം രക്തസമ്മര്‍ദ്ദം വര്‍ദ്ധിപ്പിക്കുന്നതും, ഹൃദയാരോഗ്യത്തെ തളര്‍ത്തുന്നതും, ഹൃദയാഘാതത്തിന് വഴിതെളിക്കുന്നതും, ഉത്കണ്ഠയും മറ്റ് മാനസിക രോഗങ്ങളും വര്‍ദ്ധിപ്പിക്കുന്നതും എങ്ങനെയെന്ന് നമുക്കറിയാം. വൈകിയുള്ള ഉറക്കം അല്ലെങ്കില്‍ ഉറക്കക്കുറവുമൂലം ഉണ്ടാകുന്ന പരിചിതമല്ലാത്ത ഏതാനും അസുഖങ്ങള്‍ ഇവിടെ പരിചയപ്പെടാം.
1. പ്രത്യുത്പാദനശേഷി കുറയുന്നു
രാത്രി വൈകി ഉറങ്ങുന്നവരില്‍ പ്രത്യുത്പാദനശേഷി കുറയുന്നതായി റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. 1988 മുതല്‍ ക്ലിനിക്കുകള്‍ വന്ന സ്ലീപ് ഡിസോഡര്‍ കേസുകള്‍ പരിശോധിച്ച ച്ചപ്പോള്‍ രോഗികളില്‍ പ്രത്പാദനശേഷി കുറഞ്ഞതായി റിപ്പോര്‍ട്ട് നിരീക്ഷിച്ചു.
2. പ്രമേഹം
രണ്ട് വലിയ എപ്പിഡെമിയോളജിക്കല്‍ പഠനങ്ങളും ഒരു പരീക്ഷണാത്മക പഠനവും വഴി ഉറക്കക്കുറവും പ്രമേഹവും തമ്മിലുള്ള ബന്ധം ഈ പഠനം വ്യക്തമാക്കുന്നു. . പ്രമേഹത്തിന്റെ മുന്‍പ് ഗ്ലൂക്കോസ് ടോളറന്‍സ് തകരാറിലാക്കാന്‍ ഉറക്കക്കുറവ് പ്രധാന കാരണമാകുന്നു.
3. നാര്‍ക്കോലെപ്‌സി
ഹൈപ്പോതലാമസ് ഉല്‍പാദിപ്പിക്കുന്ന ഒറെക്‌സിന്‍ എന്ന പ്രോട്ടീന്‍ ഘടകത്തിന്റെ അപര്യാപ്തതയാണ് നാര്‍ക്കോലെപ്‌സിയുടെ കാരണമെന്ന് ഗവേഷണങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. നമുക്ക് പകല്‍ സമയത്ത് മറ്റ് ആവശ്യ ഘട്ടങ്ങളിലും ദീര്‍ഘനേരം ഉണര്‍ന്നിരി ക്കാനുള്ള കഴിവും ഉന്മേഷവും നല്‍കുന്നത് ഒറെക്‌സിനാണ്. കൂടാതെ ഉറക്കത്തിന്റെ വിവിധ ഘട്ടങ്ങളിലേക്കുള്ള, നേത്രദ്രുത ചലനനിദ്രയുടെ കടന്നു വരവിനെ തടഞ്ഞു നിര്‍ത്തുവാനും ഒറെക്‌സിന്‍ ന്യൂറോപെപ്‌റ്റൈഡുകള്‍ക്കു കഴിയും.രാത്രി സ്ഥിരമായി വാഹനം ഓടിക്കുന്ന ചില ഡ്രൈവര്‍മാര്‍ക്ക് ഈ രോഗം കൂടുതലായുണ്ട്. പകല്‍ എത്ര സമയം ഉറങ്ങിയാലും , രാത്രി ഉറക്കം തടസ്സപ്പെടുന്നതുകൊണ്ട് ഈ പ്രോട്ടീന്റെ അളവ് കുറയുകയും , ഡ്രൈവിങ്ങിനിടെ ഉറങ്ങിപ്പോവുകയും ചെയ്യുന്ന സംഭവങ്ങള്‍ നിരവധിയാണ്.
4. അല്‍സ്‌ഹൈമേഴ്‌സ്
ഉറക്കം പറഞ്ഞാല്‍ തലച്ചോറില്‍ കൂടുതലായി ഉല്പാദിപ്പിക്കപ്പെടുന്ന പ്രോട്ടീനാണ് ബീറ്റ അമിലോയിഡ് പ്രോട്ടീന്‍ . അല്‍സ്‌ഹൈമേഴ്‌സ് രോഗത്തിനു കാരണവും കണ്ടെത്തിയ ബീറ്റ അമിലോയിഡ് പ്രോട്ടീനാണ്.
5. സന്ധിവേദന
ഉറക്ക കുറവ്മൂലം ഹോര്‍മോണ്‍ വ്യതിയാനം സംഭവിക്കുകയും അത് സന്ധിവേദനയ്ക്ക് വഴിതെളിക്കുകയും ചെയ്യുന്നു.
ചിട്ടയായ വ്യായാമവും ദിനചര്യയും വഴി രാത്രി ഉറക്കം നേരത്തെ വീണ്ടെടുക്കാനും, രാവിലെ നേരത്തെ ഉണരാനും എല്ലാവരും പരിശീലിക്കേണ്ടതുണ്ട്.
Tags: