ഫോണ്‍ വിളിക്കുമ്പോള്‍ നടന്നുകൊണ്ട് സംസാരിക്കാം. ഓഫീസിലോ വീട്ടിലോ സാഹചര്യമനുസരിച്ച് മറ്റുള്ളവര്‍ക്ക് ബുദ്ധിമുട്ടുണ്ടാകാത്ത വിധം നടന്ന് കൊണ്ട് ഫോണ്‍ ചെയ്യാം.
നടക്കാനാകുന്ന എല്ലാ സ്ഥലത്തേക്കും... മുകളിലെ മുറിയിലോ, ഓഫീസിലേക്കോ , പാര്‍ട്ടിക്കോ, മീറ്റിങ്ങിനോ നടന്ന് പോകാന്‍ ശ്രദ്ധിക്കുക.
സ്വിച്ചിടാനോ , ഗ്ലാസ് എടുത്ത് വയ്ക്കാനോ , ഫോണോ താക്കോലോ എടുക്കാനോ ആരോടും കല്‍പ്പിക്കേണ്ടതില്ല. സ്വയം നടന്ന് പോയി എടുക്കാം.
ഇരിപ്പ് ജോലിക്കിടയിലെ വിശ്രമവേളകളില്‍ എഴുന്നേറ്റ് അല്‍പം നടക്കാം.
ഒരു സുഹൃത്തുമായോ അല്ലെങ്കില്‍ ക്ലൈന്റുമായോ ഉള്ള സംഭാഷണങ്ങള്‍ അദ്ദേഹത്തിന്റെ അനുമതിയോടെ ഉചിതമായ സ്ഥലങ്ങളിലൂടെ നടന്നുകൊണ്ടുമാകാം.
ഒപ്പം നടക്കാന്‍ സ്ഥിരതയും കൃത്യനിഷ്ഠയും ഉള്ള സുഹൃത്തിനെ തിരഞ്ഞെടുക്കുക. അയാള്‍ക്കൊപ്പം സഞ്ചരിക്കുന്നതും , സംസാരിക്കുന്നതും നിങ്ങളെ കൂടുതല്‍ നടക്കാന്‍ പ്രചോദിപ്പിച്ചേക്കാം.
സ്‌ക്രീം ടൈം കുറച്ചാല്‍ ഇന്ന് ഏതൊരാള്‍ക്കും കൂടുതല്‍ സമയം നടക്കാന്‍ കണ്ടെത്താനായേക്കും .
രസകരമായ ചലഞ്ചുകള്‍ സ്വീകരിക്കാം. ദൂരപരിധിയും, ഇഷ്ടമുള്ള ഇടങ്ങളും ഉള്‍പ്പെടുത്തി രസകരമായ ചലഞ്ചുകള്‍ രൂപീകരിക്കാം. പാട്ടിന്റെ താളത്തി നൊത്ത് , മികച്ച പോഡ്കാസ്റ്റുകള്‍ കേട്ട് സ്വയം പ്രചോദിതരായി ഉത്സാഹത്തോടെ നടക്കാനുള്ള ശീലം വളര്‍ത്താം.
Tags: