thumb
  • CLINT JOSE | 02-Sep, 2024

ആരോഗ്യം അപകടത്തിലാക്കുന്ന ട്രൈഗ്ലിസറൈഡുകള്‍

ഭക്ഷണ നിയന്ത്രണത്തിലും , വ്യായാമത്തിനും അച്ചടക്കം നില
നിര്‍ത്തുന്ന സംരംഭരുടെ എണ്ണം ഉയരുന്നതും, ആരോഗ്യബോധമുള്ള സംരംഭകരുടെ കൂട്ടായ്മകള്‍ വര്‍ദ്ധിക്കുന്നതുമെല്ലാം ആരോഗ്യകേരളത്തിലെ അഭിമാനകാഴ്ച്ചകളാണ്.

ബിസിനസ്സുകാരായ പലരും കൃത്യമായി ഹെല്‍ത്ത് ചെക്കപ്പുകള്‍ നടത്തുന്നവരാണ്. രക്തസമ്മര്‍ദവും കൊളസ്‌ട്രോളും ഷുഗറും കൃത്യമായ ഇടവേളകളില്‍ പരിശോധിക്കുന്നവര്‍. പതിവായി ഇത്തരം
പരിശോധനകള്‍ നടത്തുന്നവര്‍ പോലും അവഗണിക്കുന്ന ഒന്നുണ്ട്. ട്രൈഗ്ലിസറൈഡുകള്‍. എന്താണ് ട്രൈഗ്ലിസറൈഡുകളെന്നും അവ കൃത്യമായി നിയന്ത്രിച്ച് പരിശോധിക്കേണ്ടതിന്റെ ആവശ്യകതയും
വ്യക്തമാക്കാം.

രക്തത്തില്‍ കാണപ്പെടുന്ന ഒരിനം കൊഴുപ്പാണ് ട്രൈഗ്ലിസറൈഡുകള്‍. ശരീരത്തില്‍ ഉപയോഗിക്കപ്പെടാതെ കിടക്കുന്ന ഊര്‍ജം ട്രൈഗ്ലിസ
റൈഡായി മാറുകയും കൊഴുപ്പുകോശങ്ങളില്‍ ശേഖരിക്കപ്പെടുക
യും ചെയ്യുന്നു.

ലളിതമായ രക്തപരിശോധനകൊണ്ട് ട്രൈഗ്ലിസറൈഡിന്റെ അളവ് കണ്ടെത്താം. 150 ാഴ/റഘ വരെ ഇതിന്റെ അളവ് ആരോഗ്യകരമായി പരിഗണിക്കാം. 150 ാഴ/റഘ ന് മുകളില്‍ ഉയര്‍ന്നാല്‍ അനാരോഗ്യകരമാണ്. 200 ാഴ/റഘ ന് മുകളിലായാല്‍ ശ്രദ്ധിച്ച് നടപടികള്‍ സ്വീകരിക്കണം . 500 ന് മുകളിലാണെങ്കില്‍ വളരെ അനാരോഗ്യകരവും ഉയര്‍ന്ന അളവുമാണെന്ന് മനസ്സിലാക്കാം.

കൊളസ്‌ട്രോള്‍ കോശങ്ങളും ചിലയിനം ഹോര്‍മോണുകളും
നിര്‍മിക്കാന്‍ ഉപയോഗിക്കപ്പെടു മ്പോള്‍, ട്രൈഗ്ലിസറൈഡുകള്‍ ഉപയോഗിക്കപ്പെടാത്ത കലോറി കോശങ്ങളില്‍ ശേഖരിച്ച് ആവ
ശ്യമെങ്കില്‍ മാത്രം ഊര്‍ജമായി മാറ്റുന്നു. ഇതാണ് കൊളസ്‌ട്രോളും
ട്രൈഗ്ലിസറൈഡുകളും തമ്മിലുള്ള വ്യത്യാസം.

ട്രൈഗ്ലിസറൈഡ് കൂടുമ്പോള്‍ രക്തധമനികള്‍ക്ക് പ്രത്യേകിച്ച് അതിന്റെ ഭിത്തികള്‍ക്ക് കട്ടികൂടുകയും മസ്തിഷ്‌കാഘാതം, ഹൃദ്രോഗം, ഹൃദയസ്തംഭ വീക്കം ഇവയ്ക്ക് കാരണമാകുകയും ചെയ്യുന്നു.

ട്രൈഗ്ലിസറൈഡ് ഉയര്‍ന്ന് നില്‍ക്കുന്നത് മറ്റുചില അസുഖങ്ങ
ളുടെ സൂചനയായി വിലയിരുത്താറുണ്ട്. പ്രമേഹം, ഹൃദ്രോഗങ്ങള്‍ തുടങ്ങിയവ ഇത്തരക്കാരില്‍ ഉണ്ടാകാനിടയുണ്ട്. പതിവായുള്ള വ്യായാമം, ശരീരഭാരം കുറയ്ക്കുക,മധുരവും അന്നജവും ഒഴിവാക്കല്‍,ആരോഗ്യകരമായ കൊഴുപ്പ് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക, മദ്യാപാനം ഒഴിവാക്കുക തുടങ്ങിയ പ്രതിരോധ
മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കുന്നതോടൊപ്പം അളവ്.

ജീവിതത്തില്‍ പലതരം സമ്മര്‍ദ്ദങ്ങളിലൂടെ കടന്ന് പോകുന്നവരാണ് സംരംഭകര്‍. സമ്മര്‍ദ്ദം വര്‍ദ്ധിക്കുന്നത് ശരീരത്തില്‍ എല്‍ഡിഎല്‍ , ട്രൈഗ്ലിസറൈഡ് എന്നിവയുടെ അളവ് വര്‍ദ്ധിപ്പിക്കും. രക്തസമ്മര്‍ദവും കൊളസ്‌ട്രോളും ഷുഗറും കൃത്യമായ ഇടവേളകളില്‍ പരിശോധിക്കുന്നവര്‍ ട്രൈഗ്ലിസറൈഡിന്റെ അളവും പരിശോധിച്ച് ആവശ്യമായ നടപടികള്‍ സ്വീകരിക്കുക.