ഉല്‍പ്പാദനക്ഷമതയും ലാഭവും വര്‍ദ്ധിപ്പിക്കുക എന്ന ഉത്തരവാദിത്വത്തിന് പ്രാധാന്യം നല്‍കുകയാണ് സ്ഥാപനനേതൃത്വത്തിലെ പ്രധാന
കടമയെന്ന് കരുതിയിരുന്ന കാലം മാറി. കമ്പനി വളരുന്നതോടൊപ്പം ജീവനക്കാരുള്‍പ്പെടെ കമ്പനിയുമായി ബന്ധപ്പെട്ട് നില്‍ക്കുന്ന എല്ലാവരും വ്യക്തിപരമായും തൊഴില്‍പരമായും അഭിവൃദ്ധി പ്രാപിക്കുന്ന ഒരു അന്തരീക്ഷം വളര്‍ത്തിയെടുക്കുന്നതിനുള്ള ഉത്തരവാദിത്വം കൂടി നേതൃത്വത്തിനുണ്ട് എന്ന കാഴ്ച്ചപ്പാടാണ് ഇന്നുള്ളത്. നേതൃത്വ ശൈലിയിലെ ഈ പ്രവണതയെ വെല്‍ബീയിംഗ് ലീഡര്‍ഷിപ്പ് എന്ന പ്രയോഗത്തിന്റെ ആവിര്‍ഭാവത്തിലേക്ക് നയിച്ചു. കമ്പനിയിലുള്ളവരുടെ മാനസികവും വൈകാരികവും ശാരീരികവുമായ ക്ഷേമത്തിന് മുന്‍ഗണന നല്‍കുന്ന നേതാക്കളെ സൂചിപ്പിക്കുന്ന പദമാണ് വെല്‍ബീയിങ്ങ് ലീഡര്‍ഷിപ്പ്.
വൈകാരികതയെ
പരിഗണിക്കുന്നവര്‍
വെല്‍ബീയിങ്ങ് ലീഡര്‍ഷിപ്പില്‍ ടീം അംഗങ്ങളുടെ വികാരങ്ങള്‍ മനസ്സിലാക്കുക
യും ആവശ്യമായ രീതിയില്‍ പ്രതികരിക്കുകയും ചെയ്യാനുള്ള സാഹചര്യങ്ങളുണ്ട് . സഹാനുഭൂതിയുടെ ഒരു സംസ്‌കാരം സ്ഥാപനത്തില്‍ പ്രോത്സാഹിപ്പിക്കുന്ന ഇ്ത്തരം നേതൃത്വം മറ്റുള്ളവരുടെ ആശങ്കകള്‍ സജീവമായി ശ്രദ്ധിക്കുകയും വിശ്വാസവും ആദരവും വളര്‍ത്തുകയും ചെയ്യുന്നു. ഈ വിശ്വാസവും ആദരവും സ്ഥാപനത്തിനൊപ്പം നില്‍ക്കാനും, സ്ഥാപനത്തിന് വേണ്ടി സ്വന്തം കഴിവും സമയവും ഏറ്റവും ഫലപ്രദമായി ഉപയോഗിക്കാനും ജീവനക്കാരനെ പ്രോത്സാഹിപ്പിക്കുന്നു.
ഫിറ്റ്‌നെസ്സ് പ്രോഗ്രാമുകളും
കൗണ്‍സിലിങ്ങും
ശാരീരികവും മാനസികവുമായ ആരോഗ്യത്തിന് ശ്രദ്ധ നല്‍കാനും
ഫിറ്റ്‌നസ് പ്രോഗ്രാമുകള്‍, വെല്‍നസ് ക്ലാസ്സുകള്‍ എന്നിവ സംഘടിപ്പിക്കാനും വെല്‍ബീയിങ്ങ് ലീഡര്‍ഷിപ്പിന് പ്രാധാന്യം നല്‍കുന്ന സംരംഭങ്ങള്‍ ശ്രദ്ധിക്കും.കൗണ്‍സിലിംഗ്, സ്‌ട്രെസ് മാനേജ്‌മെന്റ്, മൈന്‍ഡ്ഫുള്‍നെസ് പ്രോഗ്രാമുകള്‍ എന്നിവയ്ക്കുള്ള വിഭവങ്ങള്‍ വാഗ്ദാനം ചെയ്യാ
നും ശ്രമിക്കുന്നത് വഴി കൂടുതല്‍ മാനസിക-ശാരീരിക ആരോഗ്യമുള്ള തൊഴിലാളി ജനിക്കുകയും അവര്‍ കമ്പനിക്കും സമൂഹത്തിനും മുതല്‍കൂട്ടായി മാറുകയും ചെയ്യും.
ജീവനക്കാരുടെ ശാക്തീകരണം
സ്ഥാപനത്തിലുള്ളവര്‍ക്ക് അവരുടെ കഴിവുകള്‍ വളര്‍ത്താനും ,
പുതിയത് പഠിക്കാനുമുള്ള അവസരങ്ങള്‍ സൃഷ്ടിക്കല്‍ , വ്യക്തിപരവും, സാമ്പത്തികവുമായ ലക്ഷ്യങ്ങളും വിജയങ്ങളും കൈവരിക്കാന്‍ സഹായിക്കല്‍ തുടങ്ങിയവയിലൂടെ ജീവനക്കാരെ ശാക്തീകരിക്കാന്‍ വെല്‍ബീയിങ്ങ് നേതൃത്വം ശ്രമിക്കും. ഗൂഗിള്‍ പോലെയുള്ള കമ്പനികള്‍ പ്രൊഫഷണല്‍ ഡവലപ്പ്‌മെന്റ് കോഴ്‌സുകളും മറ്റ് ട്രെയിനിങ്ങുകളും നിരന്തരം സംഘടിപ്പിക്കുന്നത് കാണാം. ചെറിയ സ്ഥാപനങ്ങള്‍ക്കും തങ്ങളുടെ തൊഴിലാളികള്‍ക്കായി സാധിക്കുന്ന സ്‌കില്‍ ബൂസ്റ്റിങ്ങ് സെഷനുകള്‍ സംഘടിപ്പിക്കാം. ലോക പ്രശസ്തനായ ബിസിനസ്സ് ലീഡര്‍ഷിപ്പ് ട്രെയിനര്‍ സൈമണ്‍ ഒലിവര്‍ പറഞ്ഞതോര്‍മ്മിക്കാം .നേതൃത്വം എന്നത് കേവലം ചുമതലകള്‍ ഏല്‍ക്കുന്ന പ്രവൃത്തിയല്ല. ചുമതലയ്ക്ക് കീഴില്‍ വരുന്നവരുടെ സമഗ്ര വളര്‍ച്ചയെ പരിഗണിച്ച് പരിപാലിക്കുന്ന പ്രവൃത്തിയാണ്. ഇത് തന്നെയാണ് വെല്‍ബീയിങ്ങ് ലീഡര്‍ഷിപ്പും.
Tags: