വായുവിലെ കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് ഉപയോഗിച്ച് വെണ്ണയുണ്ടാക്കാമെന്ന് പരീക്ഷണം നടത്തി വിജയിച്ചിരിക്കുകയാണ് കാലിഫോര്‍ണിയയിലെ ഗവേഷകര്‍. 'സവോര്‍' എന്ന സ്റ്റാര്‍ട്ടപ്പാണ് പാലില്‍നിന്നല്ലാതെ പാലുത്പന്നങ്ങള്‍ നിര്‍മിക്കുന്ന പരീക്ഷണം നടത്തി വിജയിച്ചതായി അവകാശപ്പെട്ടിരിക്കുന്നത്. മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ ഗേറ്റ്‌സിന്റെ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ട്ടപ്പാണ് 'സവോര്‍' .
തെര്‍മോ കെമിക്കല്‍ പ്രക്രിയ ഉപയോഗിച്ചാണ് പാലില്‍ നിന്നല്ലാതെയുള്ള ഐസ്‌ക്രീം, ചീസ്, പാല്‍ എന്നിവയുടെ ഉത്പാദനം നടത്തുന്നത്. പാലിനും മാംസത്തിനുമായുള്ള കന്നുകാലിവളര്‍ത്തലാണ് ആഗോള ഹരിതഗൃഹവാതകത്തിന്റെ ഭൂരിഭാഗവും സംഭാവനചെയ്യുന്നത്. പശുവില്‍നിന്നുത്പദിപ്പിക്കുന്ന 80% കൊഴുപ്പുള്ള, ഉപ്പില്ലാത്ത വെണ്ണയുടെ ഒരു കലോറിയുടെ കാര്‍ബണ്‍ ഫുട്പ്രിന്റ് 2.4 ഗ്രാം കാര്‍ബണ്‍ ഡൈ ഓക്‌സൈഡിന് തുല്യമായിരിക്കുമ്പോള്‍ പുതിയ സാങ്കേതികവിദ്യ ഉപയോഗിച്ചുണ്ടാക്കുന്ന വെണ്ണയിലെ ഒരു കലോറിയുടെ കാര്‍ബണ്‍ ഫുട്പ്രിന്റ് 0.8 ഗ്രാം കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് മാത്രമാണെന്നാണ് കമ്പനി അവകാശപ്പെടുന്നത്. യു.എന്‍. ഫുഡ് ആന്‍ഡ് അഗ്രികള്‍ച്ചര്‍ ഓര്‍ഗനൈസേഷന്റെ റിപ്പോര്‍ട്ട് പ്രകാരം, മാംസത്തിനും പാലുത്പന്നങ്ങള്‍ക്കുമായുള്ള കന്നുകാലി വളര്‍ത്തലില്‍നിന്നാണ് ആഗോള ഹരിതഗൃഹവാതകാതക ഉദ്വമനത്തിന്റെ 14.5% ഉണ്ടാകുന്നത്. ലാബില്‍ ഉത്പാദിപ്പിക്കുന്ന മാംസവും പാലുത്പന്നങ്ങളും ആഗോളതലത്തില്‍ ഹരിതഗൃഹവാതകങ്ങളുടെ അളവ് കുറയ്ക്കുന്നതില്‍ സംഭാവന നല്‍കുമെന്നാണ് പ്രതിക്ഷിക്കുന്നത്
Tags: