നാട്ടിലെ കള്ള് ഷാപ്പില്‍ കള്ളിനൊപ്പം കഴിക്കാന്‍ കപ്പയും എരിവുള്ള ബീഫും അച്ചാറുമൊക്കെ കാണാറില്ലേ. കള്ള് വാങ്ങാനോ കഴിക്കാനോ എത്തുന്നവര്‍ക്ക് കപ്പയും ബീഫും അച്ചാറുമൊക്കെ കഴിക്കാന്‍ കൊതി തോന്നും. അവരത് വാങ്ങും. കള്ള് കച്ചവടത്തിനൊപ്പം കപ്പയും ബീഫും വിറ്റ വകയില്‍ കച്ചവടക്കാരനും ലാഭം കിട്ടും. ക്രോസ് മര്‍ച്ചന്‍ഡൈസിങ്ങിന്റെ തനി നാടന്‍ മോഡലാണിത്. ഒരുമിച്ച് ഉപയയോഗിക്കാവുന്നതോ , ഏതെങ്കിലും തരത്തില്‍ ഒരുമിച്ച് വാങ്ങാനോ സാധ്യതയുള്ള ഉത്പന്നങ്ങള്‍ കൃത്യമായി പ്രദര്‍ശിപ്പിച്ച് വാങ്ങാനുള്ള പ്രേരണ സൃഷ്ടിക്കുന്ന രീതിയാണിത്. സ്ത്രീകളുടെ വസ്ത്രങ്ങള്‍ക്കൊപ്പം അതിനിണങ്ങിയതോ സ്ത്രീകള്‍ക്കാവശ്യമായതോ ആയ സൗന്ദര്യവര്‍ദ്ധക വസ്തുക്കളും, മറ്റ് ആക്‌സസറീസും വില്‍ക്കുന്നത് കണ്ടിട്ടില്ലേ.
യുകെയിലെ ടെസ്‌കൊ സ്റ്റോറുകള്‍ തങ്ങളുടെ വില്‍പ്പന വിവരങ്ങള്‍ വിശകലനം ചെയ്തപ്പോള്‍ സ്റ്റോറുകളില്‍ കുട്ടികള്‍ക്കായുള്ള നാപ്കിനുകള്‍ വാങ്ങുവാന്‍ എത്തുന്നവരില്‍ ഭൂരിഭാഗം പേരും പുരുഷന്മാരാണെന്ന് കണ്ടെത്തി. കൂടുതല്‍ പഠനം നടത്തിയപ്പോള്‍ സ്ത്രീകളെ വീട്ടില്‍ കുട്ടികളെ പരിചരിക്കുവാന്‍ അനുവദിച്ചുകൊണ്ട് പുരുഷന്മാര്‍ കുട്ടികള്‍ക്കായുള്ള നാപ്കിനുകള്‍ വാങ്ങുവാന്‍ സ്റ്റോറില്‍ എത്തുന്നുവെന്ന നിഗമനത്തിലെത്തി.
അവര്‍ തങ്ങളുടെ സ്റ്റോറുകളില്‍ കുട്ടികളുടെ നാപ്കിനുകള്‍ ഇരിക്കുന്ന സ്ഥലത്തിന് തൊട്ടരികെ ബിയറും സ്നാക്കുകളും പ്രദര്‍ശിപ്പിക്കുവാന്‍ ആരംഭിച്ചു. അതിനുശേഷം സ്റ്റോറുകളിലെ മൊത്തം വില്‍പ്പനയില്‍ അതിശയകരമായ രീതിയില്‍ മാറ്റം സംഭവിച്ചു. വ്യത്യസ്തത ഉല്‍പ്പന്നങ്ങളുടെ സംയോജനത്തിലൂടെ വില്‍പ്പനയെ വളര്‍ത്താന്‍ സഹായിക്കുന്ന പല അവസരങ്ങളെ കണ്ടെത്തി പ്രയോജനപ്പെടുത്താം.
ബിസിനസുകള്‍ സൂക്ഷിക്കുന്ന വില്‍പ്പന ഡാറ്റയുടെ പ്രാധാന്യം വളരെ വലുതാണ്. അത് കൃത്യമായി, സൂക്ഷ്മതയോടെ വിശകലനം ചെയ് താല്‍ വില്‍പ്പന വര്‍ദ്ധിപ്പിക്കുവാനുള്ള പല സൂചനകളും ലഭിക്കും. നിലവിലുള്ള ഉല്‍പ്പന്നങ്ങള്‍ക്കൊപ്പം കൂട്ടിച്ചേര്‍ക്കാന്‍ കഴിയുന്ന ഉല്‍പ്പന്നങ്ങള്‍ കണ്ടെത്താന്‍ കഴിയും. ഇപ്പോഴുള്ള ഉല്‍പ്പന്നങ്ങളുടെ സമാന കാറ്റഗറിയിലുള്ള ഉല്‍പ്പന്നങ്ങള്‍ തന്നെയാകണം കൂട്ടിച്ചേര്‍ക്കേണ്ടത് എന്ന നിര്‍ബന്ധമൊന്നുമില്ല. വ്യത്യസ്ത കാറ്റഗറിയിലുള്ള ഉല്‍പ്പന്നങ്ങള്‍ ഉള്‍ക്കൊള്ളിച്ച് വില്‍പ്പന വര്‍ദ്ധിപ്പിക്കുന്ന തന്ത്രമാണ് ക്രോസ് മെര്‍ച്ചന്‍ഡൈസിംഗ്
Tags: